കരുനാഗപ്പള്ളി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരെ അനുസ്മരിച്ചു. കേരള സ്റ്റേറ്റ് എക്സ് -സർവീസസ് ലീഗ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടെ താത്ക്കാലികമായി നിർമ്മിച്ച സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സംസ്ഥാന ട്രഷറർ സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കേണൽ ശശികുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ജനാർദ്ദനൻപിള്ള, മഹിളാവിംഗ് താലൂക്ക് പ്രസിഡന്റ് സരസ്വതി തുളസീധരൻ, സെക്രട്ടറി തുളസീ ശങ്കർ എന്നിവർ പ്രഭാഷണം നടത്തി.