v

കൊല്ലം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സോണൽ സെലക്ഷൻ മാറ്റിവച്ചു. 19ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സ്‌കൂൾ, കോളേജ്, സ്‌പോർട്‌സ് അക്കാഡമികളിലേയ്ക്ക് (അത്‌ലറ്റിക്‌സ്, ഫുട്‌ബാൾ, വോളിബാൾ) കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല സെലക്ഷൻ ട്രയൽസ് നടത്തിരുന്നു. അതിന്റെ തുടർച്ചയായുള്ള സോണൽ സെലക്ഷനാണ് മാറ്റിയത്. ഫോൺ: 0474 2746720.