rotary-
റോട്ടറി ക്ലബ് ചവറ മിനറൽ കോസ്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ.ജി . സുമിത്രൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : റോട്ടറി ക്ലബ് ചവറ മിനറൽ കോസ്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പൊന്മന നിശാന്ത് (പ്രസിഡന്റ് )​ ,​ ബി .മനോഹരൻ (സെക്രട്ടറി),​ കെ.കെ. അനിൽകുമാർ ( ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ.ജി . സുമിത്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഓസി ബിനോയ് ഫെറിയ അദ്ധ്യക്ഷനായി.സിനിമാ താരം ബാലാജി മുഖ്യാതിഥിയായി. സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിച്ചു.

അസിസ്റ്റന്റ് ഗവർണർ അനിയൻ കുറിച്ചിയിൽ , ഗോപകുമാർ ലോജിക്, സെക്രട്ടറി മനോഹരൻ , കെ.കെ.അനിൽകുമാർ, പത്മനാഭപിള്ള , എൻ. ഓമനക്കുട്ടൻ,വി. വേണുഗോപാൽ, ആർ.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. സർവീസ് പ്രോജക്ടിന്റെ ഭാഗമായി 10 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, 100 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് എന്നിവയുടെ വിതരണവും വെയിറ്റിംഗ് ഷെഡ് , ട്രാഫിക് മിറർ സ്ഥാപിക്കൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു.