പോരുവഴി : അമ്പലത്തും ഭാഗം സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടും അഴിമതിയും, വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണയും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ആർ. സദാശിവൻപിള്ള അദ്ധ്യക്ഷനായി. കെ.കൃഷ്ണൻകുട്ടി നായർ, പി.കെ.രവി, ഗോകുലം അനിൽ ,കെ .സുകുമാരപിള്ള , കാഞ്ഞിരവിള അജയകുമാർ, കിണറു വിള നാസർ, സുഹൈൽ അൻസാരി, ചന്ദ്രശേഖരപിള്ള, അർത്തിയിൽ അൻസാരി, ലതാ രവി, അരുൺ ഉത്തമൻ ,പ്രിയാ സത്യൻ,പേറയിൽ നാസർ, നാലുതുണ്ടിൽ റഹിം, സുബേർ പുത്തൻപുര, പോരുവഴി ജലീൽ, ആർ.ജി.ഗോപാലകൃഷ്ണപിള്ള, അയന്തിയിൽ ഷിഹാബ്, രാജൻ അമ്പലത്തും ഭാഗം, ചക്കുവള്ളി നസീർ, സച്ചിദാനന്ദൻ, അബ്ദുള്ളാ സലീം എന്നിവർ സംസാരിച്ചു.