തൊടിയൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നൽകിവരുന്ന വിവിധ സഹായപദ്ധതികളുടെ രണ്ടാം ഘട്ടമായി തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 600 ആന്റിജൻകിറ്റുകൾ നൽകി. ജില്ലാ പഞ്ചായത്ത് തൊടിയൂർ ഡിവിഷൻ പ്രതിനിധിയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അനിൽ എസ്.കല്ലേലിഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന് ആന്റിജൻകിറ്റ് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ, മെഡിക്കൽ ഓഫീസർ ഡോ.ഷെമീന തുടങ്ങിയവർ പങ്കെടുത്തു.