കൊല്ലം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം, ഗ്രാന്മ ഗ്രാമീണ വായനശാല, പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നുമുതൽ ആഗസ്റ്റ് 1 വരെ ഡോ. ജി. പത്മറാവു അനുസ്മരണവും പ്രഭാഷണ പരമ്പരയും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കും.
ഇന്ന് രാവിലെ 10ന് നടക്കുന്ന ഡോ. ജി. പത്മറാവു അനുസ്മരണത്തിൽ ഡോ. കെ.എസ്. രവികുമാർ, ഡോ. കെ. പ്രസന്നരാജൻ, ഡോ. കെ.ബി. ശെൽവമണി, ഡോ. ആർ. സുനിൽകുമാർ, ബി. മുരളി, പ്രൊഫ. ലിസി മാത്യു, ഡോ. കെ. ശ്രീലത, ഡോ. എസ്. നസീബ്, ഡോ. ബിച്ചു എക്‌സ്. മലയിൽ, ജയശ്രീ മാധവൻ, ഡോ. ജി. ചന്ദ്രവദന, ഡോ. തോമസ് താമരശ്ശേരി, ഡോ. എം.എ. സിദ്ധിഖ്, ഡോ. സുരേഷ് മാധവ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, പന്മന പ്രാദേശിക കേന്ദ്രം കാമ്പസ് ഡയറക്ടർ ഡോ. കെ.പി. വിജയലക്ഷ്മി എന്നിവർ സംസാരിക്കും. ആഗസ്റ്റ് 1 വരെ വൈകിട്ട് 6ന് വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടക്കും.