കരുനാഗപ്പള്ളി : നഗരസഭയുടെ പരിധിയിൽ വരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനം തീരുന്നതിന് മുമ്പ് വാക്‌സിനേഷൻ നടത്തണം. ആരോഗ്യ വകുപ്പും നഗരസഭയും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ സിംലാൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.