കൊല്ലം: കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സർക്കാർ 14,000 രൂപ ബോണസ്‌ അഡ്വാൻസായി നൽകണമെന്ന് കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ആവശ്യപ്പെട്ടു.
മൂന്നുമാസത്തെ ഒഴിവ് ശമ്പളവും 1,000 രൂപ തിരിച്ചു പിടിക്കുന്ന അഡ്വാൻസായും നൽകണം. 22 ശതമാനം ബോണസ്‌ കൂടാതെ 3 ശതമാനം എസ്ഗ്രേഷ്യയും അനുവദിക്കണം. ഫാക്ടറി ജീവനക്കാർക്ക് 4 മാസത്തെ വേതനത്തിനു തുല്യമായ തുകയും കെ.എസ്‌.ഇ.ഡി.സി, കാപ്പെക്സ്‌ ഹെഡ്‌ ഓഫീസ്‌ സ്റ്റാഫിന്‌ രണ്ട്‌ മാസത്തെ വേതനത്തിന് തുല്യമായ തുകയും ബോണസായി ലഭ്യമാക്കണം. അടച്ചിട്ടിരിക്കുന്ന മുഴുവൻ ഫാക്ടറികളിലെയും തൊഴിലാളികൾക്ക്‌ 5,000 രൂപ ഇടക്കാലാശ്വാസവും സൗജന്യ റേഷനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.