v

കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ 2021- 22 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടുന്നതിന്‌ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: മാത്സ്, ഫിസിക്സ്‌, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ പ്ലസ്‌ടു / ഹയർ സെക്കൻഡറി പാസായിരിക്കണം. പ്രവേശന പരീക്ഷ (കീം ) എഴുതാത്തവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റ്‌ വിശദവിവരങ്ങളും www.perumonec.ac.in എന്ന കോളേജ്‌ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ നമ്പർ: 0474- 2550400. മൊബൈൽ: 9447150400. 9745390261, 8547106441.