അഞ്ചാലുംമൂട്: കപ്പാവിളയിൽ (ചന്ദ്രഭവൻ) പി. സുരേന്ദ്രൻ (61, റിട്ട. ഇൻകം ടാക്സ് ഓഫീസർ) നിര്യാതനായി. കേരള പ്രതികരണവേദി സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം അമേച്ചർ റേഡിയോ ലീഗ് ഹാം റേഡിയോ കൊല്ലം ജില്ലാ സെക്രട്ടറി, പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റി സെക്രട്ടറി, കുരീപ്പുഴ കലാരഞ്ജിനി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഷൈലജ. മക്കൾ: നിഷ (എസ്.ബി.ഐ ആർത്തിശ്ശേരി ബ്രാഞ്ച്, ആലപ്പുഴ), ദിവ്യ (നഴ്സിംഗ് അദ്ധ്യാപിക, ശങ്കേഴ്സ് ആശുപത്രി, കൊല്ലം). മരുമക്കൾ: ഷിനു (പി.ഡബ്ലിയു.ഡി. ആർ.ഐ.ക്യു.സി.എൽ കഴക്കൂട്ടം), സുമേഷ് (ഗൾഫ്). സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.