ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ സെന്റർ നീണ്ടകര, റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം എന്നിവയുടെ സഹകരണത്തോടുകൂടി നടത്തിയ 'സാന്ത്വന പരിചരണം' പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുൾഫിയ ഷെറിൻ അദ്ധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, ഗ്രാമപഞ്ചായത്തംഗം സുജാത, ഡോ. സുസാക്കി (ആർ.സി.സി തിരുവനന്തപുരം). എസ്.ശിവൻപിള്ള (കോഡിനേറ്റർ), സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മദർതെരേസ പാലീയേറ്റീവ് കെയർ പ്രസിഡന്റ് പി.ബി സത്യദേവൻ സ്വാഗതവും സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള നന്ദിയും പറഞ്ഞു.