ചവറ :ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രന്ഥശാലകൾക്ക് എൽ.ഇ.ഡി ടീവി, സ്റ്റീൽ ടേബിൾ, കസേര, സ്റ്റീൽ അലമാര, സ്റ്റീൽ റാക്ക്, അലമാര ഗ്ലാസ് ഡോർ, റീഡിംഗ് ടേബിൾ എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.സോഫിയ സലാം അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്ന ഉണ്ണിത്താൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സുനീഷ്, ബി.ഡി.ഒ എസ്. ജോയി റോഡ്സ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി എസ്. പള്ളിപ്പാടൻ, സീനത്ത്, ജിജി, ജോയ് ആന്റണി, രതീഷ്, സജി അനിൽ, സുമയ്യ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.