ചവറസൗത്ത്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗം സി.എച്ച്.സിക്ക് മുന്നിൽനടത്തിയ നിൽപ്പ് സമരം കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷനായി. ഡി.സി.സി.ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.സുഗതൻ , ജനറൽ സെക്രട്ടറിമാരായ ഡി.കെ.അനിൽകുമാർ എസ്.സോമരാജൻ, മണ്ഡലം ഭാരവാഹികളായ സുരേഷ്അമ്പലപ്പുറം, സന്തോഷ്,ഉണ്ണികൃഷ്ണൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു, സുരേഷ് കലതിവിള, ജി.കെ.ദാസ്, മധുകാരാണ,രാജേന്ദ്രബാബു കടപ്പുഴ,മധുവരട്ടഴികം, ഹിതേഷ് ദാസ്,അരുൺദാസ് എന്നിവർ സംസാരിച്ചു.