commissioner
അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ ശ്രീകലയുടെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിന് മുന്നിൽ കമ്മിഷണർ ടി. നാരായണൻ സല്യൂട്ട് ചെയ്യുന്നു

കൊല്ലം: കൊട്ടിയത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി മടങ്ങിവരുന്നതിനിടെ അമ്പലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ ശ്രീകലയുടെ മൂന്നാം ചരമ വാർഷികം കേരളാ പൊലീസ് അസോ. കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

എ.ആർ ക്യാമ്പിൽ തയ്യാറാക്കിയ പ്രത്യേക സ്മൃതി മണ്ഡപത്തിൽ കമ്മീഷണർ ടി. നാരായണൻ പുഷ്പചക്രം സമർപ്പിച്ചു. എ.സി.പി സോണി ഉമ്മൻ കോശി, അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി എസ്.ആർ. ഷിനോദാസ്, ജില്ലാ സെക്രട്ടറി ജിജു സി. നായർ, ട്രഷറർ എസ്. ഷെഹീർ, സംസ്ഥാന കമ്മിറ്റി അംഗമായ ജെ.എസ്. നെരൂദ, വിമൽകുമാർ, ബിജോയ്, പ്രവീൺ കുമാർ, എസ്.ഐ നെൽസൺ എന്നിവരും കുടുബാംഗങ്ങളും പുഷ്പാർച്ചന നടത്തി.

ശ്രീകല പ്രവർത്തിച്ചിരുന്ന കൊട്ടിയം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ പുഷ്പചക്രം സമർപ്പിച്ചു. സി.ഐ എം.സി. ജിംസ്റ്റിൽ, എസ്.ഐ എസ്.ആർ. സംഗീത, ജി. ഗോപകുമാർ, അസോ. ജില്ലാ കമ്മിറ്റിയംഗം ജി. ഷൈൻ എന്നിവർ പങ്കെടുത്തു.