കൊല്ലം: വാക്സിൻ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ എം.കെ. സലിം, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, ഇ.കെ. കലാം, പിണയ്ക്കൽ സക്കീർ ഹുസൈൻ, സനോഫർ, കൂട്ടിക്കട ശരീഫ്, മണക്കാട് സലീം, ജഹാംഗീർ, ഹുസൈൻ, സലിം ഷാ, ഷിബിലി, മുനീർ ഭാനു, ഷംനാദ്, നിസാർ മജീദ് തുടങ്ങിയവർ സംസാരിച്ചു.