photo
സി.പി.എം.ന്റെ നേതൃത്വത്തിൽ ഏരൂർ പഞ്ചായത്തിലെ കിണറ്റുമുക്ക് വാർഡിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി.യ്ക്ക് ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ അവാർഡുകൾ വിതരണം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ, സൈഫുദ്ദീൻ പൂക്കുട്ടി, തുടങ്ങിയവർ സമീപം.

അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ കിണറ്റുമുക്ക് വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ആദരിച്ച് അവാർഡുകൾ വിതരണം ചെയ്തു. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊവിഡ് രണ്ടാം ഘട്ടത്തിൽ ഏരൂർ പഞ്ചായത്തിലെ ഭാരതീപുരത്ത് പ്രവർത്തിച്ചിരുന്ന ഡി.ഡി.സി.യിൽ വോളണ്ടിയറായിരുന്ന സേതു സനലിനെയും ചടങ്ങിൽ അനുമോദിച്ചു. സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വനസേനൻ ഉദ്ഘാടനം ചെയ്തു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പ്രതിഭകളെ ആദരിച്ചു. സി.പി.എം എൽ.സി. സെക്രട്ടറി വിഷ്ണു രമേശ്, ഏരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈഫുദ്ദീൻ പൂക്കുട്ടി, സി.കെ. ബിനു, ഓമന മുരളി, രാജേഷ്, ബൈജു തുടങ്ങിയവർ

സംസാരിച്ചു.