പരവൂർ: എസ്.എൻ.വി.ആർ.സി ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അംഗങ്ങൾക്ക് സമാശ്വാസ പദ്ധതി ധനസഹായം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.ജി. പ്രതാപൻ, വി. പ്രകാശ്, അശോക് കുമാർ, ഷൈനി സുകേഷ്, ബി. സുരേഷ്, ഡി.എൻ. ലോല, വൈസ് പ്രസിഡന്റ് മോഹൻ ദാസ്, സെക്രട്ടറി എ.കെ. മുത്തുണ്ണി തുടങ്ങിയവർ പങ്കെടുത്തു.