കുന്നിക്കോട് : കാർഗിൽ വിജയ ദിനത്തിൽ തലവൂർ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച സൈനികരായ സജീവ് ഗോപാലപിള്ള, പി.റെജി , മോനച്ചൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങൾ ശുചിയാക്കി പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. തലവൂർ സൈനിക കൂട്ടായ്മയുടെ പ്രസിഡന്റ് സത്യൻ ആലവിള, സെക്രട്ടറി ജേക്കബ് നടുത്തേരി, ട്രഷറർ പുഷ്പാംഗദൻ പിള്ള കമുകുംചേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് ഞാറയക്കാട്, അനിൽ തോമസ് അരിങ്ങട, അരുൺലാൽ വി.എസ്. ചേത്തടി, ശ്രീജിത്ത് തത്തമഗലം, രാജീവ് കമുകുംചേരി, ഷിന്റോ ജോൺ വടകോഡ്, ജോസ് മാത്യു നടുത്തേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.