കൊട്ടിയം: വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് സി. കേശവൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, പഞ്ചായത്തംഗം മയ്യനാട് സുനിൽ, റാഫേൽ കുര്യൻ, ഷാജാസ്, ബോബൻ പുല്ലിച്ചിറ, സോഫിയ കൂട്ടിക്കട, കമർ കണ്ടച്ചിറ, ഫാസിൽ മയ്യനാട്, സുരേന്ദ്രൻ, കവിരാജൻ, ഭദ്രൻ, മാഹീൻ തുടങ്ങിയവർ സംസാരിച്ചു.