sfi-march
എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴുത്തല വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് അമൽ കടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദ്യാർത്ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴുത്തല വില്ലേജ് ഓഫീസിലേക്ക് അവകാശ പത്രിക മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അമൽ കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, നജീബ്, അതുൽ മുഖത്തല, ആയിഷ തുടങ്ങിയവർ സംസാരിച്ചു.