കൊല്ലം: ഉമയനല്ലൂർ പേരയം പി.കെ. ജംഗ്ഷൻ പുത്തൻവിള വീട്ടിൽ പരേതനായ രാജേന്ദ്രന്റെയും ശ്യാമളയുടെയും മകൻ രതീഷ് രാജേന്ദ്രൻ (34) സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചു.
മർമൂലിൽ ഹർവീൽ യുണൈറ്റഡ് എന്ന കമ്പനിയിൽ പ്രോജക്ട് എൻജിനിയറായി ജോലി ചെയ്തു വരുകയായിരുന്നു.
ഭാര്യ: ലിജി. മകൻ: ദൈവിക് (ഇരുവരും സലാലയിൽ). സംസ്കാരം നടത്തി. സഹോദരി: രജനി (കെ.എസ്.ആർ.ടി.സി കൊല്ലം).