കുണ്ടറ: പഴങ്ങാലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി നൽകുന്ന വിദ്യാതരംഗിണി വായ്പ, അംഗങ്ങൾക്കുള്ള ചികിത്സാ സഹായം എന്നിവയുടെ വിതരണം നടന്നു. ബാങ്ക് പ്രസിഡന്റ് ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മാ വി. സിംഗ് സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ എൻ. രാധാകൃഷ്ണൻ, എൻ. ഗോപാലകൃഷ്ണപിള്ള, സുധാ ധനേശൻ, സൂസി ഫിലിപ്പ്, ആർ. രാധാകൃഷ്ണപിള്ള, എസ്. ദീപിക കുമാരി തുടങ്ങിയവർ പങ്കെടുത്തു.