കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കൊവിഡ് നിയന്ത്രണം ശക്തമാക്കാൻ എ.സി.പിമാരെ അധികമായി വിന്യസിച്ചു. ടി.പി.ആർ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ജില്ലാ പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണർമാരെയാണ് സി, ഡി കാറ്റഗറി മേഖലകളിൽ അധികമായി വിന്യസിച്ചത്. ഈ മേഖലകളിൽ മറ്റ് വകുപ്പുകളുമായി ചേർന്ന് കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള ചുമതല എ.സി.പിമാർക്കാണ്.