dam
തെന്മല പരപ്പാർ അണക്കെട്ടിലെ ജലരിപ്പ് ഉയർന്നപ്പോൾ

പുനലൂർ: തെന്മല പരപ്പാർ അണക്കെട്ട് പ്രദേശത്തെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 50സെന്റീ മീറ്റർ വീതം ഇന്ന് രാവിലെ 11ന് ഉയർത്തും.നിലവിൽ മൂന്ന്ഷട്ടറുകളും 30 സെന്റീ മീറ്റർ വീതം തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടർന്നത് കണക്കിലെടുത്താണ് 50സെന്റീ മീറ്ററായി ഉയർത്താൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ ഇൻ-ചാർജ്ജ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ മഴ ശക്തിപ്പെടുകയോ, കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാൽ ഷട്ടറുകൾ ഉടൻ അടക്കണമെന്ന നിബന്ധനയോടെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.