പുത്തൂർ: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ മൈലംകുളം ചൈത്രത്തിൽ നീലാംബരനാണ് (89) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് മകൾ സരസ്വതി പൂത്തൂർ പൊലീസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയത്തിന് ശേഷം മാത്രമേ കുടുതൽ വിവരങ്ങൾ അറിയുവാൻ കഴിയൂവെന്ന് പുത്തൂർ സി.ഐ സുഭാഷ് പറഞ്ഞു. ഭാര്യ: പരേതയായ ഗൗരി. മക്കൾ: സരസ്വതി, വത്സല, ബാഹുലേയൻ. മരുമക്കൾ: സരസൻ, മദനൻ, ബിന്ദു.