ഇരവിപുരം സ്റ്റേഷനിൽ 9 ഉദ്യോഗസ്ഥർ വിരമിച്ചു, 4 പേർക്ക് സ്ഥലം മാറ്റം
കൊല്ലം: ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ നിയന്ത്രണപരിധിയുള്ള ഇരവിപുരം സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ഷാമം. ഒരു എ.എസ്.ഐ ഉൾപ്പെടെ 9 പേരാണ് അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ചത്. നിലവിലുള്ള ഉദ്യോഗസ്ഥരിൽ 4 പേർക്ക് സ്ഥലംമാറ്റ ഉത്തരവും വന്നിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള 45 ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് 36 പേർ മാത്രമാണ് നിലവിലുള്ളത്. അതിൽ പ്രതിദിന ഡ്യൂട്ടിയിലുണ്ടാകുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ വളരെ കുറവ് ഉദ്യോഗസ്ഥർ മാത്രമേ സ്റ്റേഷനിലുണ്ടാവുകയുള്ളൂ. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് സ്റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പാറാവ്, ജി.ഡി, കോടതി, കൊവിഡ്, സി.സി.ടി.വി, ജനമൈത്രി, ഓഫീസ് തുടങ്ങിയ ഡ്യൂട്ടികൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ക്രമസമാധാന ചുമതലകളിൽ ഇടപെടാൻ കഴിയാറില്ലെന്നിരിക്കേ ഇരവിപുരം സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാത്തതും ഒഴിവുള്ളവ നികത്താത്തതും പ്രതിഷേധാർഹമാണ്.
ഇരവിപുരം പൊലീസ് സ്റ്റേഷൻ
നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ: 45
നിലവിലുള്ളവർ: 36
വിരമിച്ചവർ: 9 (എ.എസ്.ഐ.-1, എസ്.സി.പി.ഒ - 3, സി.പി.ഒ - 5)
സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചവർ: 4 (സി.പി.ഒ - 2, എ.സി.പി.ഒ - 2)
നിയന്ത്രണ പരിധിയിലെ
പ്രധാന സ്ഥലങ്ങൾ
01. പുന്തലത്താഴം
02. അയത്തിൽ
03. പാലത്തറ
04. മേവറം
05. മയ്യനാട്
06. താന്നി
07. ഇരവിപുരം
08. കാക്കത്തോപ്പ്
09. പഴയാറ്റിൻകുഴി
10. പള്ളിമുക്ക്
11. പട്ടത്താനം
12. പുളിയത്തുമുക്ക്