പരവൂർ: പൂതക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ നിറ പുത്തരിയും ഊട്ടും ആഗസ്റ്റ് 16ന് മേൽശാന്തി വിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.55 കഴിഞ്ഞ് കതിർക്കറ്റകൾ ശ്രീകോവിലേക്ക് സ്വീകരിക്കും. നെൽക്കതിരുകൾ സമർപ്പിക്കാൻ താത്പര്യമുള്ളവർ ആഗസ്റ്റ് 15ന് വൈകിട്ട് ക്ഷേത്രത്തിൽ എത്തിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.