കൊല്ലം: പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ നേതൃത്വത്തിൽ 'അഷ്ടമുടിക്കായലിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഭരണകൂടമേ ഉണരൂ' എന്ന സന്ദേശവുമായി രാവിലെ മുതൽ വൈകിട്ട് വരെ അഷ്ടമുടിക്കായലിന്റെ തീരത്ത് ഉപവാസം നടത്തി.
സംഘടനാ പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ നേതൃത്വം നൽകി. കൺവീനർ എച്ച്. സതീശ് ചന്ദ്രൻ, രഞ്ജിത്ത് കൊച്ചാലുംമൂട്, തൊടിയിൽ ലൂക്ക്മാൻ, മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ്, വർക്കല ബി. സുനിൽ, ജി. തമ്പി തുടങ്ങിയവർ സംസാരിച്ചു.