കൊല്ലം: നഗര പിതാവായിരുന്ന കരുമാലിൽ സുകുമാരന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. കരുമാലിൽ സുകുമാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കരുമാലിൽ വീട്ടിലായിരുന്നു അനുസ്മരണ ചടങ്ങ്. കരുമാലിൽ സുകുമാരന്റെ ഛായാചിത്രത്തിനു മുന്നിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഭദ്രദീപം കൊളുത്തി. കെ.പി.സി.സി ഭാരവാഹികളായ ഡോ. ശൂരനാട് രാജശേഖരൻ, അഡ്വ. എ. ഷാനവാസ്ഖാൻ, അഡ്വ. പി. ജർമിയാസ്, സൂരജ് രവി, എൽ.കെ. ശ്രീദേവി, നേതാക്കളായ ഡോ. ഉദയ സുകുമാരൻ, ഡി. ഗീതാകൃഷ്ണൻ, വിഷ്ണു കരുമാലിൽ, സതീശൻ എന്നിവർ പുഷ്പാർച്ചന നടത്തി.