cahew-
കാഷ്യു ഫെഡറേഷൻ (യു.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കാഷ്യു ഫെഡറേഷൻ (യു.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശുഅണ്ടി തൊഴിലാളികൾ കളക്ടറേറ്റിന്റെ വിവിധ കവാടങ്ങൾക്ക് മുന്നിൽ ധർണ നടത്തി. പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ തുറപ്പിക്കാൻ നടപടിയുണ്ടാകണം, തൊഴിലാളികൾക്ക് നിഷേധിച്ച ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യണം, അഞ്ച് വർഷം പിന്നിട്ട മിനിമം വേതനം പുതുക്കി നിശ്ചയിക്കണം, തൊഴിലാളികൾക്ക് 10,000 രൂപ സമാശ്വാസ ധനസഹായവും ഭക്ഷ്യക്കിറ്രും വിതരണം ചെയ്യണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, എം.എസ്. ഷൗക്കത്ത്, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, ഇടവനശേരി സുരേന്ദ്രൻ, കെ. രാമൻപിള്ള, എൽ. ബീന, ഉല്ലാസ് കോവൂർ, പാങ്ങോട് സുരേഷ്, ഡി. അലക്സ് കുട്ടി, വെളിയം ഉദയകുമാർ, കെ.ജി. വിജയദേവൻപിള്ള, ആർ. വിക്രമൻ, തങ്കമ്മ, ശാരദ, പാവുമ്പ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.