congress
കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: നെടുങ്ങോലം സഹകരണ ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻപിള്ള അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ എസ്. ശ്രീലാൽ, പുളിക്കൽ സുഭാഷ്, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, പരവൂർ സജീബ്, മണ്ഡലം പ്രസിഡന്റുമാരായ എൻ. സത്യദേവൻ, ജോൺ എബ്രഹാം, എൻ. സഹദേവൻ, സുബി പരമേശ്വരൻ, കെ. സുരേന്ദ്രൻ, മേരി റോസ്, സി.ആർ. അനിൽകുമാർ, എസ്.വി. ബൈജുലാൽ, മിനി അനിൽകുമാർ, സുലോചന തുടങ്ങിയവർ സംസാരിച്ചു.