കൊട്ടാരക്കര: ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടന്ന ഐക്യദീപം തെളിക്കൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ അദ്ധ്യക്ഷനായി. വൈശാഖ് സി. ദാസ്, വി.എസ്. പ്രവീൺ കുമാർ, വിനീത വീൻസന്റ് എന്നിവർ നേതൃത്വം നൽകി.