പടിഞ്ഞാറെകല്ലട: കാരാളിമുക്ക് വളഞ്ഞ വരമ്പ് പി.ഡബ്ല്യു.ഡി റോഡിൽ പട്ട കടവിലും കോതപുരം വെട്ടീൽ മുക്കിലും കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി ഒഴുകുന്നു. ദിവസങ്ങൾ ഏറെയായിട്ടും വാട്ടർ അതോറിറ്റി ഇടപെടുകയോ ശരിയാക്കുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.