photo
കോൺഗ്രസ്സ് തഴവാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വാക്‌സിൻ നൽകൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ നിൽപ്പ് സമരംസംഘടിപ്പിച്ചു. സമരം യു.ഡി.ഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് മണിലാൽ എസ് ചക്കാലത്തറ അദ്ധ്യക്ഷനായി. വി. ശശിധരൻ പിള്ള, ഖലീലുദീൻ പൂയപ്പള്ളി, എ.ഡി. പരടയിൽ സത്യൻ, എം.സി.വിജയകുമാർ, മോഹൻ, കൈപ്ളേത് ഗോപാലകൃഷ്ണൻ, പ്രൊഫ.ജി. അലക്സണ്ടർ, കുട്ടപ്പൻ നായർ, അനിൽ വാഴപ്പള്ളി, രാമചന്ദ്രൻ ഉണ്ണിത്താൻ, തുടങ്ങിയവർ പ്രസംഗിച്ചു.