എം.ഹമ്മീദ്കുഞ്ഞ് അനുസ്മരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവായിരുന്ന എം.ഹമ്മീദ് കുഞ്ഞിന്റെ 10-ം ചരമ വാർഷികം എം.ഹമ്മീദ്കുഞ്ഞ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ സി.വി.സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അനുസ്മരണ പ്രാഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി നിയമിതനായ കെ.ജി.രവിയെ കെ.സി.രാജനും ഗാന്ധിദർശൻ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത അമീൻ ഹുസൈനെ കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവിയും ആദരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ ചികിത്സാ ധനസഹായം വിതരണം ചെയ്തു. മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ്, ബി.മോഹൻദാസ്, സി.ഗോപിനാഥപണിക്കർ, എസ്.ജയകുമാർ, ടി.പി.സലിംകുമാർ, എൻ.സുഭാഷ് ബോസ്, ആർ.എസ്.കിരൺ തുടങ്ങിയവർ പ്രസംഗിച്ചു.