കരുനാഗപ്പള്ളി: ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5 ന് താലൂക്ക് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എസ്.സി, എസ്.ടി ഫണ്ട് തിരിമറി ഉന്നതതല അന്വേഷണം നടത്തുക, ലംപ്സം ഗ്രാൻഡ് മിനിമം 1000രൂപ ആയി വർദ്ധിപ്പിക്കുക, എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം നിർമ്മിക്കുക, എസ്.സി, എസ്.ടി ഫണ്ട് യഥാസമയം വിനിയോഗിക്കുക, കോളനി നവീകരണ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.