കുന്നിക്കോട് : റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണ നടത്തി. റേഷൻ കടകൾ വഴി കഴിഞ്ഞ പത്തുമാസമായി വിതരണം ചെയ്ത് കൊണ്ടിരിക്കുന്ന ഭക്ഷാധാന്യക്കിറ്റുകളുടെ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ. താലൂക്ക് സെക്രട്ടറി പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. ശശിധരൻ പിള്ള സ്വാഗതവും കമറുദ്ദീൻ നന്ദിയും പറഞ്ഞു.