കൊല്ലം: ഇടപ്പളളിക്കോട്ടയിൽ എച്ച്.പി.സി.എല്ലിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ദേശീയപാതയോട് ചേർന്നുള്ള 27.6 ഏക്കർ ഉപയോഗശൂന്യമായി കിടക്കുകയാണ്. ശരിയായ സംരക്ഷണം ഇല്ലാത്തതിനാൽ വസ്തുവിൽ അതിക്രമിച്ച് കടക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. പുതിയ പദ്ധതികൾ ആരംഭിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഈ സ്ഥലം വെറുതെ കിടക്കുന്നത്. ഇവിടെ അടിയന്തരമായി ഒരു പദ്ധതി ആരംഭിക്കാൻ എച്ച്.പി.സി.എൽ തയ്യാറാകണം. അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് സ്ഥലം കൈമാറണമെന്നും എം.പി ആവശ്യപ്പെട്ടു.