dharna
സ്ത്രീ സുരക്ഷ ഉറപ്പാക്കുകയെന്ന മുദ്രാവാക്യമുയർത്തി ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സ്ത്രീ സുരക്ഷ ഉറപ്പാക്കുകയെന്ന മുദ്രാവാക്യമുയർത്തി ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷനായി. മണ്ഡലം ട്രഷറർ ചന്ദ്രൻ കൈപ്പള്ളി, സെക്രട്ടറിമാരായ വിപിൻ, ബാബു, പ്രസാദ്, രാജേഷ്, ഷാജി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പ്രേംസാഗർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രകാശൻ നന്ദിയും പറഞ്ഞു.