കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജിൽ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ അസോസിയേഷൻ ഒഫ് റിട്ട.കോളേജ് ടീച്ചേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നൽകി. പ്രസിഡന്റ് പ്രൊഫ.ടി.ജെ.ജോൺ മന്ത്രി കെ.എൻ.ബാലഗോപാലിന് ചെക്ക് കൈമാറി. ഫാ.ബേബി തോമസ്, പ്രൊഫ.കെ.ഒ.ജോൺസൺ, പ്രൊഫ.കെ.ജെ.ചെറിയാൻ, പ്രാെഫ.ജി.ജേക്കബ് എന്നിവർ പങ്കെടുത്തു.