sukumaran-nair-m-80

വെളിയം: കള്ളിക്കാട്ട് വീട്ടിൽ എം. സുകുമാരൻ നായർ (80, റിട്ട. സി.ടി.ടി കൊല്ലം റെയിൽവേ) നിര്യാതനായി. വെളിയം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, വെളിയം അഞ്ചുമൂർത്തി ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: കനകമണിഅമ്മ. മക്കൾ: സുമിത (പനയം വില്ലേജ് എസ്.വി.ഒ), സുനിത, സുജിത (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), സുജിത്ത് (റിലയൻസ്, ബംഗളൂരു). മരുമക്കൾ: ഗോപകുമാർ (അഞ്ചാലുംമൂട് വൈശാഖ് മെഡിക്കൽ സ്റ്റോർ ഉടമ), ബിപിൻ (എൻജിനിയർ, ഹൈദരാബാദ്), ബിജു (കൊല്ലം രേവതി ഫാർമ ഉടമ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.