ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആവശ്യത്തിനുള്ള പ്രതിരോധ മരുന്നുകൾ ഓച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അമ്പാട്ട് അശോകനും ഭാര്യ ഡോ. ആർ. മിനികുമാരിയും കൈമാറി. പ്രസിഡന്റ് പി.ബി. സത്യദേവൻ മരുന്നുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, സുരേഷ് താനുവേലിൽ, സുൾഫിയ ഷെറിൻ, മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, സുരേൽ് നാറാണത്ത്, ബാബു കൊപ്പാറ, ബിന്ദു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.