പുത്തൂർ: പ്ലസ് ടുവിൽ മികച്ച വിജയവുമായി പൂത്തൂരിലെ സ്കൂളുകൾ . കുളക്കട ജി.എച്ച്.എസ്.എസിൽ 106 പേർ പരീക്ഷയെഴുതിയതിൽ 99 പേർ വിജയിച്ചു . 19 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് ബാച്ച് 100 ശതമാനം വിജയം നേടി. പൂവറ്റൂർ ഡി.വി.എൻ.എസ്.എച്ച്.എസ്.എസിൽ 226 കുട്ടികൾ പരീക്ഷ എഴുതിയതിൽ 210 പേർ വിജയിച്ചു. 54 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പുത്തൂർ ജി.എച്ച്.എസ്.എസിൽ 220 പേർ പരീക്ഷ എഴുതിയപ്പോൾ 212 പേർ വിജയിച്ചു . 36 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി . കോമേഴ്സ് ബാച്ച് 100 ശതമാനം വിജയവും കരസ്ഥമാക്കി. പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 118 കുട്ടികളിൽ 113 പേർ വിജയിച്ചു . 21 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി . വെണ്ടാർ എ.സി.എം.എം.എച്ച്.എസ്.എസിൽ 217 പേർ പരീക്ഷയെഴുതി , 189 പേർ വിജയിച്ചു . 27 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു .