gst

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കു പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ ഗവേഷണ വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഇൻ ഫിനാൻസ് ആൻഡ് ടാക്സേഷൻ അക്കാദമിയുടെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുന്നത്. കാലാവധി ഒരു വർഷം. പ്രായപരിധി ഇല്ല. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി 31. ഓൺലൈൻ ആയി അപേക്ഷ നൽകാനുള്ള കോളേജ് വെബ് സൈറ്റ് www.ksmdbc.ac.in.