കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 5ന് ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് ധനസഹായമായി ഓണത്തിന് 5000 രൂപ വീതം നൽകണം, കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ മുൻഗണന നൽകണം, തൊഴിലുറപ്പ് ക്ഷേമനിധി നടപ്പിലാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് പ്ളാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വെളിയം ഉദയകുമാർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ, എം.എസ്. ഗോപകുമാർ, എം.എസ്. ബിജു, സോഫിയ സലാം, സ്വർണമ്മ തുടങ്ങിയവർ പങ്കെടുത്തു.