മൺറോത്തുരുത്ത്: കുണ്ടറ - മൺറോത്തുരുത്ത് റോഡിന്റെ ചിറ്റുമല - മൺറോത്തുരുത്ത് ഭാഗത്തെ ടാറിംഗ് അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഉപവാസം സംഘടിപ്പിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടന്ന ഉപവാസത്തിൽ പഞ്ചായത്ത് അംഗങ്ങളായ ടി. ജയപ്രകാശ്, വി.എസ്. പ്രസന്നകുമാർ, പ്രമീള, സുശീല ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന യൂത്ത് കോൺഗ്രസ് യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തൃദീപ് കുമാർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, എം.കെ. സുരഷ് ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ ബി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.