ചാത്തന്നൂർ: കല്ലുവാതുക്കൽ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഗവേഷണ ഗ്രന്ഥശാലയ്ക്ക് 20 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് 4ന് ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ജില്ലാ പഞ്ചായത്തംഗം എ. ആശാദേവി, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ആർ. രോഹിണി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം ഡി.എൽ. അജയകുമാർ, ലൈബ്രറി പ്രസിഡന്റ് ജി. വാസുക്കുട്ടി, സെക്രട്ടറി ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.