കുന്നത്തൂർ : കാരാളിമുക്ക് സ്വദേശി പ്രദീപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലം കിളികൊല്ലൂർ സുജിത് നിവാസിൽ സുജിത്തിനെ (32) ശാസ്താംകോട്ട പൊലീസ് പിടികൂടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലും കിളികൊല്ലൂരിൽ ജെ.സി.ബി കത്തിച്ചതുൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് സുജിത്.