കൊട്ടാരക്കര: ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാനവിജയം. 369 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂളിൽ രണ്ടു പേർക്ക് 1200 ൽ 1200 മാർക്കും ലഭിച്ചു. 97ശതമാനം വിദ്യാർത്ഥികൾ വിജയിച്ചപ്പോൾ 102 പേർക്ക് എല്ലാ വിഷയത്തിനും എ.പ്ളസും നേടാനായി. സയൻസ് വിഭാഗത്തിൽ അഥീനാ കൃഷ്ണനും ഹുമാനിറ്റീസ് വിഭാഗത്തിൽ ഭാഗ്യലക്ഷ്മിയുമാണ് മുഴുവൻ മാർക്ക് നേടി സ്കൂളിന് അഭിമാനമായത്.