ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക, ഭരണ സമിതി പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, ജില്ലാ കമ്മിറ്റിയംഗങ്ങളായ നമ്പൂരേത്ത് തുളസീധരൻ പിള്ള, പ്രദീപ് കുമാർ, അദ്ധ്യാപക സെൽ ജില്ലാ കൺവീനർ പോരുവഴി ഹരീന്ദ്രനാഥ്, മണ്ഡലം സെക്രട്ടറി അനി കുറുപ്പ് , ബിജോയ് മോഹൻദാസ്, ചന്ദ്രാജി, വിനോദ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വരവിള, രാജേഷ് പുത്തൻപുരയിൽ, നിഖിൽ മനോഹർ, സ്മിത തുടങ്ങിയവർ സംസാരിച്ചു. ശാസ്താംനട പുളിയൻ വിള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ പൊലീസ് തടഞ്ഞു.